ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്ക് അവസരം

At Malayalam
1 Min Read

ഇന്ത്യൻ സൈന്യത്തിൽ 381 ഒഴിവുകളിലേക്ക് എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.സി ( ടെക്) പുരുഷന്മാർ- 350 ഒഴിവ്, എസ്.എസ്.സി (ടെക്) സ്ത്രീകൾ- 29 ഒഴിവ്, വീരമൃത്യു വരിച്ച സേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്കായി രണ്ട് ഒഴിവുണ്ട്. പുരുഷന്മാർക്ക് 36 വയസും വനിതകൾക്ക് 34 വയസുമാണ് പ്രായപരിധി. വീരമൃത്യു വരിച്ചവരുടെ ഭാര്യമാരുടെ പ്രായപരിധി 35 വയസാണ്. എഞ്ചിനീയറിംഗ് ബിരുദം പാസായവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അവസാന വർഷ വിദ്യാർത്ഥികൾ, 2024 ഒക്ടോബർ ഒന്നിനകം എല്ലാ സെമസ്റ്ററുകളുടെയും/ വർഷങ്ങളുടെയും മാർക്ക് ഷീറ്റുകൾ സമർപ്പിക്കേണ്ടതാണ്.

എഞ്ചിനീയറിംഗ് ഇതര വിഷയങ്ങളിൽ ബിരുദം, ടെക്കിന് ഏതെങ്കിലും എഞ്ചിനീയറിംഗ് സ്ട്രീമിൽ ബിഇ / ബി ടെക് ബിരുദമാണ് വീരമൃത്യു വരിച്ച സേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് ആവശ്യമായ യോഗ്യത.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം. 49 ആഴ്ചയാകും പരിശീലനം നൽകുക. ഇതിന് ശേഷമാകും നിയമനം.

യോഗ്യരായവർക്ക് https://joinindianarmy.nic.in/Authentication.aspx എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അവസാന തിയതി- ഫെബ്രുവരി 21

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment