ലോകത്തെ ഏറ്റവും വല്ല്യ ക്രൂസ് ഷിപ്പ് യാത്ര തുടങ്ങി

At Malayalam
1 Min Read

കടലിലെ കൊട്ടാരം” എന്ന് വിശേഷിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പായ ‘ ഐക്കൺ ഒഫ് ദ സീസ് ‘ കന്നിയാത്ര പുറപ്പെട്ടു. ശനിയാഴ്ച വൈകിട്ട് യു.എസിലെ ഫ്ലോറിഡയിലെ മയാമിയിൽ നിന്ന് പുറപ്പെട്ട കപ്പൽ കരീബിയൻ തീരങ്ങൾ സന്ദർശിച്ച് ഏഴ് രാത്രി കൊണ്ട് തിരിച്ചെത്തും.

1,198 അടി നീളവും 250,800 ടൺ ഭാരവുമുള്ള ഐക്കൺ ഒഫ് ദ സീസ് 2,350 ജീവനക്കാരെയും 7,600 യാത്രക്കാരെയും വഹിക്കും.20 ഡെക്കുകളുള്ള കപ്പലിൽ 7 സ്വിമ്മിംഗ് പൂളുകൾ, 6 വാട്ടർ സ്ലൈഡുകൾ, 40 റെസ്റ്റോറന്റുകൾ എന്നിവ കൂടാതെ, ബാറുകൾ, കാസിനോ, ജിം, സ്പാ തുടങ്ങിയ വമ്പൻ സജ്ജീകരണങ്ങളുണ്ട്. കടലിലെ ഏറ്റവും വലിയ വാട്ടർ പാർക്കുള്ളത് ഈ കപ്പലിലാണ്.

ഫിൻലൻഡിൽ 2022ലാണ് യു.എസിലെ റോയൽ കരീബിയൻ ഇന്റർനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഐക്കൺ ഒഫ് ദ സീസിന്റെ നിർമ്മാണം ആരംഭിച്ചത്. മണിക്കൂറിൽ 41 കിലോമീറ്റർ വരെ വേഗതത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ആഡംബര കപ്പലിൽ 2,805 മുറികളുണ്ട്. 200 കോടി ഡോളറാണ് നിർമ്മാണ ചെലവ്. റോയൽ കരീബിയൻ കമ്പനിയുടെ തന്നെ ‘ വണ്ടർ ഒഫ് ദ സീസ് ” ( 1,187.8 അടി )ആയിരുന്നു ഇതിന് മുമ്പ് ലോകത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ്

Share This Article
Leave a comment