ആലപ്പുഴ തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തിനിടയിൽ നടന്ന അക്രമത്തിൽ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റതാണ് മരണ കാരണം. ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ നന്ദു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജഗത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡൻ്റ് ജഗത് സൂര്യനാണ് കേസിലെ ഒന്നാം പ്രതി.