നിരവധി പഴയ ഹിറ്റ് സിനിമകൾ സമീപകാലത്ത് വീണ്ടും പ്രദർശനത്തിന് എത്തിയിരുന്നു. അവയിൽ മിക്കതും വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. ഇപ്പോളിതാ തല അജിത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം ബില്ലയും ഈ നിരയിലേക്ക് എത്തുന്നു എന്നാണ് പുതിയ വിവരം. അജിത്ത് നായകനായ ബില്ല വൈകാതെ വീണ്ടും റിലീസ് ചെയ്യും.
2007ല്‍ ആയിരുന്നു ബില്ല പ്രേക്ഷകർക്കു മുന്നിലെത്തിയത്. വിഷ്‍ണുവര്‍ധൻ്റെ സംവിധാനവും നീരവ് ഷായുടെ ഛായാഗ്രഹണവുമായിരുന്നു ചിത്രത്തിൻ്റെ ഹൈലൈറ്റ്. നയൻതാര അജിത്തിന്റെ നായികയായും എത്തി.
തുനിവാണ് അജിത് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായിരുന്നു ആ ചിത്രവും. എച്ച് വിനോദായിരുന്നു സംവിധായകൻ. ബാങ്ക് കൊള്ളയടിയുമായി ബന്ധപ്പെട്ടതായിരുന്നു പ്രമേയം. ബോണി കപൂർ നിർമിച്ച ചിത്രത്തിൽ മഞ്ജു വാര്യര്‍, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
