മമ്മൂട്ടി – രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15ന് തിയറ്ററുകളിൽ. ഫെബ്രുവരി 16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം, ചില സാങ്കേതിക കാരണങ്ങളാലാണ് റിലീസ് 15ലേക്ക് മാറ്റിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, എന്നിവരാണ് മറ്റ് താരങ്ങൾ. 5 ഭാഷകളിലായാണ് ചിത്രം എത്തുന്നത്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ‘ആൻ മെഗാ മീഡിയ’ ആണ് കേരളത്തിലെ വിതരണം.
