യോഗ്യരായ ബിരുദധാരികൾക്ക് ഡൽഹി കോടതികളിൽ തൊഴിലവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റൻസ്, സീനിയർ പേഴ്സണൽ അസിസ്റ്റൻസ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. സീനിയർ പേഴ്സണൽ അസിസ്റ്റന്റ് – 41, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് – 566, പേഴ്സണൽ അസിസ്റ്റന്റ്- 383 എന്നിങ്ങനെയാണ് ഒഴിവുകൾ.
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല. 18 മുതൽ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനിൽ സൂചിപ്പിച്ച വിഭാഗങ്ങൾക്ക് ഇതിൽ ഇളവുണ്ട്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8. കൂടുതൽ വിവിരങ്ങൾക്ക്: https://dsssb.delhi.gov.in/
