ലോറിയും കാറും കൂട്ടിയിടിച്ച് 6 മരണം

At Malayalam
1 Min Read

കാറും സിമന്റുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് അപകടം നടന്നത്. ഞായറാഴ്ച പുലർച്ചെയോടെ നടന്ന അപകടത്തിൽ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, സുബ്രഹ്‌മണ്യൻ, മനോഹരൻ, ബോത്തിരാജ് എന്നിവരാണ് മരിച്ചത്. തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്നു ഇവർ.

സുഹൃത്തുക്കളായ ആറ് യുവാക്കൾ വാടകയ്ക്ക് കാർ എടുത്താണ് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയത്. അവിടെ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. സിമന്റ് കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജെസിബി കൊണ്ടുവന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറിയുടെ അടിയിലായ കാറും മൃതദേഹങ്ങളും പുറത്തെടുത്തു.

Share This Article
Leave a comment