മാങ്ങാക്കാലമാകാൻ കുറച്ചു നാൾ കൂടി കഴിയണം. നന്നായി വിളഞ്ഞ മാങ്ങയ്ക്കാണ് നല്ല വില കിട്ടുക. അതിനു മുമ്പ് പറിക്കുന്നത് കർഷകന് നഷ്ടമുണ്ടാക്കും. പക്ഷെ ഇനിയും വൈകിയാൽ പാലക്കാട്ടെ മാവിൻ തോട്ടങ്ങളിൽ ഒരൊറ്റ മാങ്ങ കണികാണാൻ കിട്ടില്ല എന്ന അവസ്ഥയാണ്.
കിലോയ്ക്ക് 160 രൂപ വിലയുള്ള 800 കിലോ മാങ്ങയാണ് മോഷണം കഴിഞ്ഞ ദിവസം മോഷ്ടാവ് കൊണ്ടുപോയത്. ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കാൻ നിർത്തിയിരുന്ന മാങ്ങയായിരുന്നു അത്. കള്ളൻമാരെ കൊണ്ട് പൊറുതിമുട്ടി പച്ച മാങ്ങ പറിച്ച് നഷ്ടം സഹിച്ച് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് ഇപ്പോൾ കർഷകർ കയറ്റി അയക്കുകയാണ്.
രാത്രിയിൽ മാത്രമല്ല പകലും തോട്ടങ്ങളിൽ കാവലിരിക്കേണ്ട അവസ്ഥയാണ്. പരാതിയെ തുടർന്ന് രാത്രിയിൽ പൊലിസ് പട്രോളിംഗ് ശക്തമാക്കി.