ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് എ മത്സരത്തിൽ യുഎസ്എയെ 201 റൺസിനാണ് ഇന്ത്യൻ കൗമാര താരങ്ങൾ പരാജയപ്പെടുത്തിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. യുഎസ്എയുടെ മറുപടി 50 ഓവറിൽ 125/8 എന്ന നിലയിൽ ഒതുങ്ങുകയായിരുന്നു.
118 പന്തിൽ 108 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ അർഷിൻ കുൽക്കർണിയാണ് പ്ലെയർ ഓഫ് ദ മാച്ച്. മുഷീർ ഖാൻ 76 പന്തിൽ 73 റൺസും നേടി. ഇന്ത്യയുടെ ന്യൂബോൾ ബൗളർ നമൻ തിവാരി 20 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.