ബൊപ്പണ്ണയ്ക്ക് ഗ്രാൻഡ്സ്ലാം

At Malayalam
1 Min Read

ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. പുരുഷ ഡബിൾസ് ഫൈനലിൽ ഇറ്റാലിയൻ ജോഡികളായ സൈമൺ ബൊലെലി – ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് (7-6), (7-0), 7-5) പരാജയപ്പെടുത്തിയായിരുന്നു ബൊപ്പണ്ണയുടെയും പങ്കാളി ഓസ്ട്രേലിയയുടെ മാത്യു എബന്റെയും കിരീട നേട്ടം. ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ബൊപ്പണ്ണ. 2022-ൽ 40-ാം വയസ്സിൽ മാർസെലോ അരെവോലയ്‌ക്കൊപ്പം ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് ട്രോഫി ഉയർത്തിയ ജീൻ-ജൂലിയൻ റോജറിൻ്റെ റെക്കോർഡാണ് ബൊപ്പണ്ണ തിരുത്തിയത്.

ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാൻഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. നേരത്തേ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സെമിയിൽ പ്രവേശിച്ചതോടെയാണ് 43-കാരനായ ബൊപ്പണ്ണ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടുകൂടി പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തും.

- Advertisement -
Share This Article
Leave a comment