മഹാരാഷ്ട്രയിലെ താനെയിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. 32 വയസുകാരനായ ചന്ദ്രപ്രകാശ് സുരേഷ്‍ചന്ദ്ര ലോബാൻഷി എന്നയാളുടെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. ഇയാളെ ജനുവരി ഇരുപത് മുതലാണ് കാണാതായത്. ടോംബിവാലി ഈസ്റ്റ് ഏരിയയിലെ ദാവ്ഡി ഗ്രാമത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ അജ്ഞാത മൃതദേഹം കണ്ടതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഭാരമേറിയ കല്ലുകൊണ്ട് മൃതദേഹം ബന്ധിച്ചിരുന്നു എന്ന് പൊലീസുകാര്‍ പറഞ്ഞു. ശരീരത്തിന്റെ പിന്നിലെ കഴുത്തിലും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തേറ്റ പരിക്കുകളുമുണ്ട്. മൃതദേഹം പരിശോധിച്ച പൊലീസ് ഇത് ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.