നൈട്രജൻ ശ്വസിപ്പിച്ച് വധശിക്ഷ

At Malayalam
1 Min Read

നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യ വധശിക്ഷ അലബാമയിൽ നടപ്പാക്കി. നൈട്രജൻ ഹൈപോക്സിയ എന്ന ഈ ശിക്ഷാരീതി നടപ്പാക്കുന്നത് ക്രൂരവും മാനസികമായി അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്നതുമാണെന്ന് വൈറ്റ്ഹൗസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഏറ്റവും വേദന കുറഞ്ഞതും മനുഷത്വപരവുമായി വധശിക്ഷ നടപ്പാക്കാവുന്ന രീതിയാണ് ഇതെന്നാണ് ശിക്ഷ നടപ്പിലാക്കിയ അലബമ സ്റ്റേറ്റ് അധികൃതർ അവകാശപ്പെടുന്നത്.

ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനുമടക്കം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള വധശിക്ഷാ രീതിയാണ് നൈട്രജൻ ഹൈപോക്‌സിയ. എന്നാൽ, അലബാമയിൽ ഈ രീതി ഉപയോഗിച്ച് 43 വധശിക്ഷകൾ കൂടി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതായി സ്റ്റേറ്റ് അറ്റോണി ജനറൽ സ്റ്റീവ് മാർഷൽ മാധ്യമങ്ങളോട് പറഞ്ഞു.പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്.കുറ്റവാളിയുടെ മുഖത്ത് ഘടിപ്പിക്കുന്ന പ്രത്യേകതരം മാസ്‌കിലൂടെ വാതകം കടത്തിവിടും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്‌ടപ്പെട്ട് അബോധാവസ്ഥയിലേക്ക് എത്തപ്പെടും.പിന്നീടാണ് മരണം സംഭവിക്കുക.

യു.എസിലെ 50 സംസ്ഥാനങ്ങളിൽ 27 എണ്ണത്തിലാണ് നിയമപരമായി ഈ ശിക്ഷാരീതി നിലനിൽക്കുന്നത്. മിസിസിപ്പി, ഓക്ലഹോമ എന്നീ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല.
Share This Article
Leave a comment