ഓർമയിലെ ഇന്ന്: ജനുവരി 26

At Malayalam
1 Min Read

ഇന്ന് റിപ്പബ്ലിക്ക് ദിനം ,എന്താണ് റിപ്പബ്ലിക്ക്?

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്. ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു.ഗണതന്ത്ര സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു.

പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം ഉരുത്തിരിഞ്ഞത്.

ഒരു റിപ്പബ്ലിക്കൻ രാജ്യത്തെ നിയന്ത്രിക്കുന്ന തത്ത്വശാസ്ത്രങ്ങളെ ഗണതന്ത്രവാദം എന്നറിയപ്പെടുന്നു.ജനങ്ങളുടെ സ്വാതന്ത്ര്യം രക്ഷിക്കുന്ന രാഷ്ട്രീയ ഘടനയാണിത്. പ്രഭു ഭരണം,രാജവാഴ്ച, എന്നിവയ്ക്കെതിരാണ് ഗണതന്ത്രവാദം. ബ്രിട്ടൺ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഭരണഘടനാവിധേയമായ രാജവാഴ്ചയെ ഗണതന്ത്രം അംഗീകരിക്കുന്നു.

1947 ൽ ഇന്ത്യ സ്വാതത്ര്യം നേടിയെങ്കിലും റിപ്പബ്ലിക്ക് ആകുന്നത് 1950 ജനുവരി 26 നാണ്. അതായത് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ ചുമതല ഏൽക്കുന്നത് 1950 ലാണ്

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment