താമരശ്ശേരിചുരത്തിൽ സ്ക്കൂൾ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ഒന്നാം വളവിന് താഴെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മലപ്പുറത്തെ സ്വകാര്യ സ്ക്കൂളിൻ്റെ ബസ് ആണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചത്. അധ്യാപകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. വയനാട്ടിൽ നിന്നും മടങ്ങുമ്പോൾ ആണ് അപകടം. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ പുതുപ്പാടിയിലേ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നേരിയ തോതിൽ ഗതാഗതം തടസ്സമുണ്ട്. ചുരം എൻ ആർ ഡി എഫ്പ്രവർത്തകരും പോലീസും സ്ഥലത്തുണ്ട്.
താമരശ്ശേരി ചുരത്തിൽ സ്ക്കൂൾ ബസ് അപകടം
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
