2024 ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പത്മശ്രീ നേടിയവരിൽ പാർബതി ബറുവ എന്ന വനിതാ പാപ്പാനും ഉണ്ട്. രാജ്യത്തെ ആദ്യ വനിതാ പാപ്പാൻ എന്ന വിശേഷണത്തിന് അർഹയായ പാർബതി ബറുവ ഗൗരിപൂരിലെ മത്യബാഗ് രാജകുടുംബത്തിൽപ്പെട്ട പ്രകൃതിഷ് ചന്ദ്ര ബറുവയുടെ മകളാണ്.
ബിബിസിയുടെ “ആനകളുടെ റാണി” എന്ന് ഡോക്യുമെന്ററിയ്ക്കു ശേഷമാണ് പാർബതി രാജ്യാന്തര ശ്രദ്ധ നേടുന്നത്. ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗമാണ് പാർബതി.
കാട്ടാനകളെ നേരിടാനും പിടിക്കാനും 3 സംസ്ഥാന സർക്കാരുകളെ പാർബതി സഹായിച്ചിട്ടുണ്ട്. ശാസ്ത്രീയ രീതികളുടെ സഹായത്തോടെ ആന-മനുഷ്യ സംഘർഷം ലഘൂകരിക്കാനുള്ള പ്രവർത്തങ്ങൾ ആണ് പാർബതിയെ വേറിട്ട് നിർത്തുന്നത്. പാർബതിയുടെ 4 ദശാബ്ദക്കാലത്തെ പരിശ്രമങ്ങൾ നിരവധി കാട്ടാനകളുടെ ജീവൻ രക്ഷിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.