ഉത്തരേന്ത്യ വിറയ്ക്കുന്നു; 6 സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട്

At Malayalam
1 Min Read

അതിശൈത്യത്തിന്‍റെ പിടിയിലമർന്ന ഉത്തരേന്ത്യയിൽ അടുത്ത 4 ദിവസത്തേക്ക് 6 സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശൈത്യത്തിന്‍റെയും ശീതക്കാറ്റിന്‍റെയും പശ്ചാത്തലത്തിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളിൽ ജനുവരി 28 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ജനുവരിയിൽ ഇതുവരെ 5 ശൈത്യതരംഗ ദിവസങ്ങളാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് റിപ്പോർട്ട്.

അതേസമയം, ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ജനുവരി 25 മുതൽ 28 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. കാഴ്ചാപരിധി കുറഞ്ഞതോടെ ഡൽഹിയിലേക്കുള്ള 24 ട്രെയിനുകൾ വൈകി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 150 ലധികം വിമാനങ്ങളും വൈകി. ഞായറാഴ്ച വരെ ജാഗ്രത തുടരാനാണ് നിർദേശം.

വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മധ്യപ്രദേശിലാണ്. 3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വരുന്ന 5 ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment