തരംഗമായി പ്രണവ് മോഹൻലാലിന്റെ ഫോട്ടോ

At Malayalam
1 Min Read

തുടരെ സിനിമകൾ ചെയ്ത് കാണാൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്ന ഒരു താരപുത്രനുണ്ടെങ്കിൽ അത് പ്രണവ് മോഹൻലാലാണന്നതിൽ സംശയമില്ല. പക്ഷേ പ്രണവിന് അക്കാര്യത്തിൽ വലിയ താല്പര്യമില്ല. യാത്രകളിലും സാഹസീക ജീവിതത്തിലും പുതിയ കാര്യങ്ങൾ അറിഞ്ഞ് പഠിച്ച് സാധാരണ ജീവിതം നയിക്കുന്നതിലുമാണ് പ്രണവിന് താല്പര്യം.

ഒന്നു നിന്നു കൊടുത്താൽ പ്രണവിനെ വെച്ച് സിനിമ ചെയ്യാൻ നൂറ് കണക്കിന് ആളുകൾ ഓടിവരും. എന്നാൽ തന്റെ വഴി അതല്ലെന്ന് നേരത്തെ തന്നെ പ്രണവ് പറയാതെ പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെയും മറ്റ് ഒഴിവാക്കാനാകാത്തവരുടേയും സമ്മർദത്തിന് വഴങ്ങിയാണ് വല്ലപ്പോഴും സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി ലൈഫിൽ നിന്നും ഓടിയൊളിക്കാൻ ​ആ​ഗ്രഹിക്കുന്ന പ്രണവ് രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നത്.

ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന താരപുത്രന്റെ ഏറ്റവും പുതിയ ഫോട്ടോ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമായിരിക്കുന്നു. സോഷ്യൽമീഡിയ പേഴ്സൺ അല്ലെങ്കിലും യാത്രകളിലും മറ്റുമായി പകർത്തുന്ന ചിത്രങ്ങൾ പ്രണവ് ഇടയ്ക്ക് സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. സ്വന്തം ഫോട്ടോകൾ വളരെ വിരളമായി മാത്രമെ അതിൽ ഉണ്ടാകാറുള്ളു. ഉണ്ടെങ്കിൽ തന്നെ അവ സിനിമ പ്രമോഷന്റെ ഭാ​ഗമായിട്ടായിരിക്കും.

- Advertisement -

ഇപ്പോൾ അപ്രതീക്ഷിതമായി ഒരു ഫോട്ടോ പ്രണവ് സോഷ്യൽമീഡിയയിൽ പങ്കിട്ടു. നിമിഷനേരം കൊണ്ട് സോഷ്യൽ‌മീഡിയ പ്ലാറ്റ് ഫോമിന് തീ പിടിച്ച പോലെയായി. ലൈക്കും ഷെയറും കമന്റും ഒഴുകുകയാണ് പ്രണവിന്റെ പോസ്റ്റിലേക്ക്. ചുണ്ടിൽ ഒരു സി​ഗരറ്റും കടിച്ച് പിടിച്ച് പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ നിൽക്കുന്ന പ്രണവാണ് പുതിയ ഫോട്ടോയിൽ.വിനിത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമാണ് പ്രണവിന്റെതായി പുറത്തു വരാനുള്ളത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണത്.

Share This Article
Leave a comment