ഇളയരാജയുടെ മകളും ഗായികയുമായ ഭവധാരിണി അന്തരിച്ചു. കഴിഞ്ഞ അഞ്ച് മാസമായി അർബുദ ബാധിതയായിരുന്നു. ശ്രീലങ്കയിൽ ആയുർവേദ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാരതിയിലെ മയിൽ പോള എന്ന ഗാനത്തിന് 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഭവധാരിണി നേടിയിരുന്നു. ‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവധാരിണി ഇളയരാജയാണ്. രാമൻ അറ്റുള്ള എന്ന ചിത്രത്തിലെ ‘എൻ വിദ്യ സന്നൽ’ എന്ന ഗാനവും ‘താമിരഭരണി’ എന്ന ചിത്രത്തിലെ ‘തളിയേ തക അലൈ’ തുടങ്ങിയ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.