ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ഹൈദരാബാദ് ഉപ്പൽ രാജീവ് ഗാന്ധി ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ തുടക്കമാകും.
രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിരാട് കൊഹ്‌ലി ഉണ്ടാവില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ വിരാട് വിട്ടുനിൽക്കുകയാണ്.
ടീമുകൾ
ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,കെ.എൽ രാഹുൽ,യശസ്വി ജയ്സ്വാൾ, രജത് പാട്ടീദാർ, രവിചന്ദ്രൻ അശ്വിൻ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ,ശ്രേയസ് അയ്യർ, ശ്രീകാർ ഭരത്,ധ്രുവ് ജുറേൽ,ആവേഷ് ഖാൻ,കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ,അക്ഷർ പട്ടേൽ.
ഇംഗ്ലണ്ട് : ബെൻ സ്റ്റോക്സ് (ക്യാപ്ടൻ), ജെയിംസ് ആൻഡേഴ്സൺ,ഗസ് അറ്റ്കിൻസൺ,ജോണി ബെയർസ്റ്റോ, സാക്ക് ക്രാവ്‌ലെ, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്,ടോം ഹാർട്ട്‌ലി, ഡാൻ ലോറൻസ്,ജാക്ക് ലീച്ച്,ഒല്ലി പോപ്പ്,രെഹാൻ അഹമ്മദ്,ഒല്ലീ റോബിൻസൺ, ജോ റൂട്ട്, മാർക്ക് വുഡ്.
9.30 am മുതൽ സ്പോർട്സ് 18 ചാനലിൽ ലൈവ്. ജിയോ സിനിമയിൽ ലൈവ് സ്ട്രീമിംഗ്.
