മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച എ എസ് ഐക്കെതിരെ കേസെടുത്തു. മറ്റൊരു കാറിലിടിച്ച ശേഷം വാഹനം നിർത്താതെ പോയ എ എസ് ഐയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. മലപ്പുറം സ്റ്റേഷനിലെ എ എസ് ഐ ഗോപിമോഹനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.
സ്ഥലത്തെത്തിയ നാട്ടുകാരുമായി എ എസ് ഐ തര്‍ക്കിക്കുന്ന വീഡിയോ ദൃശ്യങ്ങളുമുണ്ട്.കഴിഞ്ഞ രാത്രി മൂന്ന് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ പൊലീസ് വാഹനത്തില്‍ വന്ന ഇയാൾ ഇടിക്കുകയായിരുന്നു. യുവാക്കാൾ പൊലീസ് വാഹനത്തെ പിന്തുടർന്നു. ഇയാളുടെ വാഹനം മറ്റൊരു ബൈക്കിലുമിടിക്കേണ്ടതായിരുന്നു. ബൈക്കുകാരൻ പൊലീസ് വാഹനത്തെ പിൻ തുടർന്നു. തുടര്‍ന്ന് മങ്കടയില്‍ വെച്ചാണ് കാറുമായി കൂട്ടി ഇടിച്ചത്.
നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍. വിവരമറിയിച്ചതിനെ തുടര്‍ന്ന് മങ്കട പൊലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
