‘ഡെലിവറിക്ക് സ്വദേശികള്‍ മാത്രം മതി’ – സൗദി അറേബ്യ

At Malayalam
1 Min Read

സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കും. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്.

മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി.

- Advertisement -

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും. ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് ഡെലിവെറി മേഖലയില്‍ പതിനാലു മാസത്തിന് ശേഷം വിദേശികളെ നിയോഗിക്കാനാകില്ല. ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ഈ ​തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക.

Share This Article
Leave a comment