കാർബൺ ന്യൂട്രൽ അനന്തപുരി

At Malayalam
1 Min Read

തിരുവനന്തപുരം നഗരസഭയിലെ ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നത്.

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഓട്ടോകളുടെ ആദ്യത്തെ പത്തെണ്ണത്തിന്റെ വിതരണോദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.കേരളത്തിൽ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

- Advertisement -

ആധുനിക വ്യവസായങ്ങളുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിക്കുന്ന കേരളം ഇ വി മേഖലയിലും കുതിപ്പ് കൈവരിക്കുമെന്നുറപ്പാണെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായാണ് ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം നഗരസഭ ജനക്ഷേമത്തിനായി മുന്നോട്ടുവച്ച അനവധി പദ്ധതികളിലൊന്നാണ് ഇലക്ട്രിക് ഓട്ടോ വിതരണം.

Share This Article
Leave a comment