വീണ്ടും എസ്എഫ്ഐ

At Malayalam
0 Min Read

തിരൂർ മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞടുപ്പിൽ എസ്എഫ്ഐക്ക് ജയം. നേരത്തെ നടന്ന തെരഞ്ഞടുപ്പിൽ എസ്എഫ്ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞടുപ്പ് നടത്തിയത്. ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ തുടങ്ങിയ സീറ്റുകളിലേക്കായിരുന്നു ഇലക്ഷൻ നടന്നത്.

നേരത്തെ മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് സ്ഥാനാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment