കരടിയെ മയക്കുവെടി വെക്കാൻ ഉത്തരവ്

At Malayalam
0 Min Read

വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കരടിയ്ക്കായി തിരച്ചില്‍ തുടരുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പാലയാണ, കരിങ്ങാരി പ്രദേശങ്ങളിലാണ് കരടിയെ കണ്ടത്. കരിങ്ങാരിയില്‍ നെല്‍വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. കരടിയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ വലിയ സംഘം പ്രദേശത്തുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നുള്ള ആര്‍.ആര്‍.ടി സംഘം കരടിയ്ക്കായുള്ള തിരച്ചിലിലാണ്. തിങ്കളാഴ്ച ഉച്ചമുതല്‍ പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു.

5 മണിക്കൂറിലധികമായി കരടി ജനവാസമേഖലയിലുണ്ട്. ഇവിടെനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കുറുവാദ്വീപില്‍നിന്നാണ് കരടി പുറത്തുവന്നത് എന്നാണ് സംശയം. നോര്‍ത്ത്, സൗത്ത് വയനാട് വനം ഡിവിഷനിലെ ഡി.എം.ഒമാരുടെ നേതൃത്വത്തിലാണ് വനംവകുപ്പ് സംഘം പ്രദേശത്തുള്ളത്.

Share This Article
Leave a comment