കോടികളുടെ ഹവാലക്കടത്ത് കേസിൽ പ്രതികളായ ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി) വെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ റെയിഡിന് എത്തുന്നതിന് തൊട്ടുമുമ്പെയാണ് ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ് പ്രതികൾ മുങ്ങിയത്. ഹൈറിച്ച് കമ്പനി എം.ഡി. കെ.ഡി.പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവരാണ്ഇഡി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഒരു ജീപ്പില്‍ കയറി രക്ഷപ്പെട്ടത്.
ഉടമസ്ഥർ വീട്ടിൽനിന്ന് മുങ്ങിയെങ്കിലും ഇ.ഡിയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന തുടരുകയാണ്. പ്രതികളെ പിടികൂടാൻ ഇഡി പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു.