സമദൂരം പാലിച്ച് സമം

At Malayalam
1 Min Read

സൈബർ ആക്രമണം നേരിട്ട ഗായിക കെ എസ് ചിത്രയ്ക്കോ അവരെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷിനോ പിന്നണി ഗായകരുടെ സംഘടനയായ സമം പിന്തുണ നൽകിയിട്ടില്ലെന്ന് സംഘടനയുടെ പ്രസിഡന്‍റും ഗായകനുമായ സുദീപ് കുമാർ. സംഘടനയിലെ അംഗങ്ങള്‍ എന്ന നിലയിലല്ല ഇരുവരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞത്. മറ്റു മേഖലകളിലെ പോലെ തന്നെ മത, രാഷ്ട്രീയ വ്യത്യാസങ്ങൾ ഉള്ളവർ തന്നെയാണ് ഈ സംഘടനയിലും ഉള്ളത്. ഈ വിഷയത്തിൽ സംഘടന ഇടപെടേണ്ട കാര്യമില്ല.

സൂരജ് സന്തോഷ് സംഘടനയില്‍ നിന്ന് രാജിവെച്ചിട്ടില്ല. വിജയ് യേശുദാസ്, ആര്‍.രവിശങ്കര്‍, ശ്രീറാം , രാജലക്ഷ്മി എന്നിവര്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഘടന നിലപാട് അറിയിച്ചത്.രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട ചിത്രയുടെ പ്രസ്താവന വിവാദമായപ്പോൾ ചിത്രയെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്തെത്തിയിരുന്നു. ചിത്രയുടെ വീഡിയോയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ് രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നാലെ കടുത്ത സൈബർ ആക്രമണം സൂരജിനും നേരിടേണ്ടി വന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment