മുകേഷിനെ കേന്ദ്ര കഥാപാത്രമാക്കി ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഫിലിപ്സ് എന്ന ചിത്രത്തിന്‍റെ ഒ ടി ടി സ്ട്രീമിംഗ് തുടങ്ങി. 2023 നവംബര്‍ 24 നായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. അന്തരിച്ച പ്രിയതാരം ഇന്നസെന്റിന്റെ അവസാന ചിത്രം എന്നതും മുകേഷ് അഭിനയിക്കുന്ന മുന്നൂറാമത്തെ ചിത്രം എന്നതും ചിത്രത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. ആമസോണ്‍ പ്രൈം, മനോരമ മാക്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ഒടിടി റിലീസ്. സിംപ്ലി സൗത്തിലൂടെ ഇന്ത്യയ്ക്ക് പുറത്തും ചിത്രം ലഭ്യമാകും.
നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട മറ്റു വേഷങ്ങളിലെത്തുന്നത്. ഹെലൻ എന്ന ചിത്രത്തിനു ശേഷം അതിൻ്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഫിലിപ്സ്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
മൂന്നു മക്കളുമൊത്ത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഛായാഗ്രഹണം ജെയ്സൺ ജേക്കബ് ജോൺ.