രൺജീത് കൊലപാതകം : 15 പ്രതികളും കുറ്റക്കാർ

At Malayalam
0 Min Read

ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 15 പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയതായി കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

12 പേരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തത്. മൂന്നു പേർ ആസൂത്രകരാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി (ഒന്ന്) വി.ജി.ശ്രീദേവിയാണു വിധി പറഞ്ഞത്.

എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.

Share This Article
Leave a comment