റാഗിങ്; 8 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

At Malayalam
1 Min Read

ജൂനിയർ വിദ്യാർത്ഥിയെ റാ​ഗ് ചെയ്ത സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കയ്യേറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന നാല് പേരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. താമരശേരിയിലെ ​ഗവർണമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥി ഷുഹൈബിനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. തുടർന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.

- Advertisement -

പ്രതികൾക്ക് പ്രായ പൂർത്തിയാവാത്തതിനാൽ പ്രിൻസിപ്പൾ ജുവനൈൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് സമർപ്പിക്കും. സ്കൂൾ വിട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു സീനിയർ വിദ്യാർത്ഥികൾ ഷുഹൈബിനെ മർദ്ദിച്ചത്. ആക്രമണത്തിൽ ഷുഹൈബിന്റെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment