അര മണിക്കൂറിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ്

At Malayalam
1 Min Read

അര മണിക്കൂറിൽ വിവാഹ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഭാഗ്യയും ശ്രേയസും. സംസ്ഥാനത്തു നടപ്പാക്കിയ കെ–സ്മാർട് പദ്ധതി വഴി അപേക്ഷ നൽകി മിനിറ്റുകൾക്കുള്ളിലാണ് സർട്ടിഫിക്കറ്റ് ലഭ്യമായത്. ഇതിന്റെ വാർത്ത മന്ത്രി എം ബി രാജേഷാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്.കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment