ടാറ്റ പഞ്ച് ഇ വിയെ കൂടുതലറിയാം

At Malayalam
1 Min Read

എസ് യുവി വിഭാഗത്തില്‍പ്പെട്ട ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങിയിരുന്നല്ലോ. 10.99 ലക്ഷം മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് വില. ജനുവരി 22 മുതല്‍ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.പഞ്ച് ഇവി സ്മാര്‍ട്ടിനാണ് 10.99 ലക്ഷം രൂപ വില ( എക്‌സ് ഷോ റൂം വിലയാണിത്). കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ടാറ്റ പഞ്ച് എംപവേര്‍ഡ് പ്ലസിന് 14.49 ലക്ഷം രൂപ നല്‍കണം. രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് പഞ്ച് ഇവി ഇറങ്ങിയത്. ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന 25 കിലോവാട്ട് ഹവര്‍(kwh) വേര്‍ഷന്‍ ആണ് ഒന്ന്. ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ദീര്‍ഘദൂര ബാറ്ററി പായ്ക്ക് ആണ് രണ്ടാമത്തെ ഓപ്ഷന്‍. 35 കിലോവാട്ട് ഹവര്‍ ബാറ്ററി വേര്‍ഷന്‍ ആണ് ഇതില്‍ ക്രമീകരിക്കുക.

സീവീഡ് ഡ്യുവല്‍ ടോണ്‍, എംപവേര്‍ഡ് ഓക്സൈഡ് ഡ്യുവല്‍ ടോണ്‍, ഫിയര്‍ലെസ് റെഡ് ഡ്യുവല്‍ ടോണ്‍, ഡേടോണ ഗ്രേ ഡ്യുവല്‍ ടോണ്‍, പ്രിസ്‌റ്റൈന്‍ വൈറ്റ് ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ അഞ്ചു കളര്‍ ഓപ്ഷനുകളാണ് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനുള്ളത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, സിംഗിള്‍-പേന്‍ സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്.

Share This Article
Leave a comment