ജ്യൂസൊക്കെ നല്ലതാ പക്ഷെ വണ്ണം കുറയ്ക്കില്ല

At Malayalam
1 Min Read

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനിഷ്ടമുള്ളവർ നിരവധിയാണ്. ദിവസവും ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളും ലഭിക്കും. എന്നാൽ വണ്ണംകുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്ര​ഗുണം ചെയ്യില്ലെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്. ഫ്രൂട്ട് ജ്യൂസ് ദിവസേന കുടിക്കുന്നത് വണ്ണംവെക്കാനിടവരുത്തുമെന്നും പഠനത്തിലുണ്ട്.

ജാമാ പീഡിയാട്രിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാദിവസവും ഒരു​ഗ്ലാസ് 100% ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ചെറിയതോതിൽ വണ്ണംവെക്കാനിട വരുത്തുമെന്നാണ് പഠനത്തിലുള്ളത്. ആഡഡ് ഷു​ഗർ ചേർക്കാത്ത ജ്യൂസിനേയാണ് 100% ഫ്രൂട്ട് ജ്യൂസ് എന്നുപറയുന്നത്. 42 വിവിധ പഠനങ്ങളെ ആസ്പദമാക്കിയാണ് ​ഗവേഷകർ അവലോകനം നടത്തിയത്. പതിനൊന്നു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ഓരോ എട്ട് ഔൺസ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബി.എം.ഐ.(Body mass index)-യിൽ വർധനവ് വരുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്.

- Advertisement -

ജ്യൂസ് കുടിക്കുന്നത് തീരെ ഒഴിവാക്കണം എന്നല്ല മറിച്ച് വണ്ണംകുറയ്ക്കുന്നവർ ജ്യൂസിന്റെ അളവ് കുറയ്ക്കുന്നതാവും അഭികാമ്യമെന്നാണ് ​ഗവേഷകർ പറയുന്നത്. ജ്യൂസ് ആരോ​ഗ്യകരമാണെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഇവ വണ്ണംവെക്കാൻ കാരണമാകുന്നതെന്ന ചോദ്യത്തിനും ​ഗവേഷകർക്ക് മറുപടിയുണ്ട്. ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കലോറിയാവാം അതിനു കാരണമെന്നാണ് പറയുന്നത്. പഴങ്ങളിലുള്ളതുപോലെ ഫൈബറിന്റെ അളവ് ജ്യൂസിലുണ്ടാകില്ല. അതിനാൽ അവ കുടിക്കുമ്പോൾ വയറുനിറഞ്ഞ അവസ്ഥ അനുഭവപ്പെടാതിരിക്കുകയും കൂടുതൽ കുടിക്കുകയും ചെയ്യും. ഇതാവാം വണ്ണംവെക്കാൻ കാരണമാകുന്നതെന്നാണ് ​ഗവേഷകർ പറയുന്നത്.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നതുപ്രകാരം ഒന്നുമുതൽ മൂന്നുവരെ പ്രായക്കാർ 4 ഔൺസ് ജ്യൂസും നാലുമുതൽ ആറുവരെ പ്രായക്കാർ 6 ഔൺസ് ജ്യൂസും ഏഴുമുതൽ പതിനെട്ടുവരെ പ്രായക്കാർ എട്ട് ഔൺസുമാണ് കുടിക്കേണ്ടത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment