ഹിറ്റ് മാൻ 100, ഇന്ത്യക്ക് സൂപ്പർ വിൻ

At Malayalam
1 Min Read

റൺമഴ പെയ്ത ട്വന്റി-20 ചരിത്രത്തിലെ തന്നെ ആവേശ പോരാട്ടത്തിൽ ​രണ്ട് സൂപ്പർ ഓവറുകൾക്കൊടുവിൽ അഫ്ഗാനിസ്ഥാനെ കീഴടക്കി ഇന്ത്യ പരമ്പര തൂത്തുവാരി.

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി-20യിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ക്യാപ്ടൻ രോഹിത് ശർമ്മയുടേയും ( ​പു​റ​ത്താ​കാ​തെ​ 69​ ​പ​ന്തി​ൽ​ 121​),​ അർദ്ധ സെഞ്ച്വറി നേടിയ റിങ്കു സിംഗിന്റെയും ​(​പു​റ​ത്താ​കാ​തെ​ 39​ ​പ​ന്തി​ൽ​ 69​) ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. മറപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാൻ ഗുർബാസിന്റെയും (50)​,​ ക്യാപ്ടൻ ഇബ്രാഹിം സദ്രാന്റെയും (50)​,​ ഗുലാബ്‌ദിൻ നയിബിന്റെയും (പുറത്താകാതെ 55)​ അർദ്ധ സെഞ്ച്വറികളുടേയും മുഹമ്മദ് നബിയുടെ (16 പന്തിൽ 34)​ വെടിക്കെട്ടിന്റെയും പിൻബലത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലെത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.

സൂപ്പർ ഓവറിൽ ഇന്ത്യയ്ക്കായി ബാൾ ചെയ്തത് മുകേഷ് കുമാർ. അഫ്ഗാൻ ഒരുവിക്കറ്റ് നഷ്ടത്തിൽ 16 റൺസ് നേടി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും നേടിയത് 16 റൺസ്. മത്സരം അടുത്ത സൂപ്പർ ഓവറിലേക്ക്. രോഹിത് ശർമ്മ അടിച്ച സിക്സിന്റെയും ഫോറിന്റെയും പിൻബലത്തിൽ ഇന്ത്യ 11 റൺസ് നേടി. തുടർന്ന് സൂപ്പർ ഓവർ എറഞ്ഞ രവി ബിഷ്ണോയി ഇന്ത്യയുടെ രക്ഷകനായി. ആദ്യപന്തിൽ നബിയേയും (0)​ മൂന്നാം പന്തിൽ ഗുർബാസിനേയും (0)​ റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ച് ബിഷ്ണോയി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.അഫ്ഗാന് നേടാനായത് 1 റൺസ് മാത്രം.

Share This Article
Leave a comment