തായ്‌ലാൻഡിൽ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. മദ്ധ്യ തായ്‌ലാൻഡിൽ സുഫാൻ ബുരി പ്രവിശ്യയിൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സ്ഫോടനത്തിൽ പടക്കനിർമാണശാല ഉടമയും ഭാര്യയും രണ്ടുകുട്ടികളും കൊല്ലപ്പെട്ടതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.