ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞോടി

At Malayalam
1 Min Read

തൃശ്ശൂരില്‍ ആന ഇടഞ്ഞോടിയതിനെ തുടർന്ന് വാദ്യക്കാരനുൾപ്പെടെ നാലുപേർക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തിൽ ഇന്ന് പുലർച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ സ്റ്റാളുകള്‍ ആന തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

ക്ഷേത്രത്തിലെ  എഴുന്നെള്ളിപ്പിനെത്തിച്ച ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ചത്. ആനയുടെ പരാക്രമം  കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് നാല് പേര്‍ക്ക് പരിക്കേറ്റത്. വാദ്യകലാകാരൻ വെള്ളിത്തിരുത്തി സ്വദേശി ഉണ്ണിനായർ, അരിയന്നൂർ സ്വദേശി ഹരികൃഷ്ണൻ, ചൂരക്കാട്ടുകാര സ്വദേശി അശ്വിൻ, പെരിങ്ങോട്ടുകര സ്വദേശി അവിനാഷ് എന്നിവർക്കാണ് പരിക്കേറ്റവര്‍. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

വിരണ്ടോടിയ ആന പൂര പറമ്പിലെ സ്റ്റാളുകളും , തിടബും തകർത്തു. കച്ചവടക്കാരുടെ സ്റ്റാളുകൾ തകർത്ത ആന തൊട്ടടുത്ത പറമ്പിൽ കയറി ശാന്തനായി നിന്നു . 6:30 ഓടെ ആനയെ തളച്ചു കൊണ്ട് പോയി. പേരാമംഗലം പൊലിസ് സ്ഥലത്തെത്തിയിരുന്നു. 

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment