നഷ്ടപരിഹാരം 10 ലക്ഷം

At Malayalam
0 Min Read

തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണത്തിൽ സംഭവിക്കുന്ന ജീവഹാനിയിൽ നഷ്ടപരിഹാര തുകയിൽ വ്യക്തത വരുത്തി സർക്കാർ. വനത്തിനുള്ളിൽ സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും.

ഇതുസംബന്ധിച്ച് 2022 ഒക്ടോബർ 25 ന് പുറത്തിറക്കിയ ഉത്തരവാണ് ഭേദഗതി ചെയ്തത്. 25.10.2022 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി.വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാലാണ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം. തേനീച്ച- കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും ഈ നിരക്കിൽ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു മന്ത്രിസഭ ഉത്തരവ്. ഇതിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment