വിനോദയാത്രക്കിടെ ബോട്ട് മറിഞ്ഞ് 15 മരണം

At Malayalam
0 Min Read

ഗുജറാത്തില്‍ ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 15 പേര്‍ മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് അപകടം. 13 സ്കൂള്‍ വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. വിനോദയാത്രക്കിടെ ഹരണി തടാകത്തിലാണ് അപകടമുണ്ടായത്.

തടാകത്തില്‍ മുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടക്കമുള്ള നേതാക്കള്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a comment