പാകിസ്താനിൽ ഇറാന്റെ വ്യോമാക്രമണം

At Malayalam
1 Min Read

പാകിസ്‌താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ അപലപിച്ച പാകിസ്താൻ വിദേശകാര്യ മന്ത്രാലയം, ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാൻ ചൊവ്വാഴ്ച ആക്രമണം നടത്തിയത്.

തീവ്രവാദ സംഘടനയായ ജയ്ഷ് അൽ അദ്ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാൻ കഴിഞ്ഞ ദിവസം അക്രമിച്ചിരുന്നു. ഇസ്‌ലാമിക്‌ സ്റ്റേറ്റിന്റെ വടക്കൻ സിറിയയിലെ താവളങ്ങൾക്കുനേരേയും ഇറാൻ തിങ്കളാഴ്ച‌ ആക്രമണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പാകിസ്താനിൽ നടത്തിയ ആക്രമണം.

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്താനിലെ ഒരു തീവ്രവാദ സംഘടനയുടെ താവളങ്ങൾ ലക്ഷ്യമിട്ടതായും അതിൻ്റെ ആസ്ഥാനം തകർത്തതായുമാണ് ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസികൾ അവകാശപ്പെട്ടത്. പാകിസ്‌താന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും പാക് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment