കെവൈസി ചെയ്യാത്ത ഫാസ്‌ടാഗുകൾ ജനുവരി 31ന് റദ്ദാക്കും

At Malayalam
1 Min Read

ഫാസ്ടാഗ് വഴിയുള്ള ടോൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാർ. അടുത്ത മാസം 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കർ മാത്രമേ അനുവദിക്കൂ. കെവൈസി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവർത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

നിലവിൽ ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന പതിവുണ്ട്. ഇതു പലപ്പോഴും 2 തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. ഇനി മുതൽ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കിൽ ഡീആക്ടിവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.

- Advertisement -

ബാലൻസ് ഉള്ളതും എന്നാൽ അപൂർണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകൾ 2024 ജനുവരി 31-ന് ശേഷം ബാങ്കുകൾ നിർജീവമാക്കും അല്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും എന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനിൽക്കൂ. രാജ്യത്ത് ഏകദേശം 8 കോടി വാഹനങ്ങളിൽ ഫാസ്ടാഗുണ്ട്. എന്നാൽ അതിൽ 4 കോടി മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളതെന്നും 1.2 കോടി ഫാസ്ടാഗുകൾ വ്യാജമാണെന്നും മന്ത്രാലയം അറിയിക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment