എമിറേറ്റ്സ് എയർലൈൻസിൽ 5000 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓർഡർ ചെയ്ത എ350 വിമാനം ലഭിക്കുന്നന്റെ ഭാഗമായാണ് റിക്രൂട്മെന്റ് നടത്തുന്നത്. ഒരുവർഷമെങ്കിലും ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. 6 ഉപഭൂഖണ്ഡങ്ങളിലെ 460 നഗരങ്ങളിലായി അഭിമുഖത്തിന് അവസരമൊരുക്കി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പാർട്‌ടൈമായും അവസരം ലഭിക്കും. റിക്രൂട്ട്മെന്റിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നും എമിറേറ്റ്സ് അറിയിച്ചു. 2023-ൽ എമിറേറ്റ്‌സ് 8,000 ക്യാബിൻ ക്രൂവിനെ നിയമിക്കുകയും 353 നഗരങ്ങളിൽ റിക്രൂട്ട്‌മെന്റ് ഇവന്റുകൾ നടത്തുകയും ചെയ്തു. 2023 ഓഗസ്റ്റിൽ, എയർലൈനിന്റെ ക്യാബിൻ ക്രൂ എണ്ണം 20,000 പിന്നിട്ടു.