എം.എസ്.ധോണിക്കെതിരെ മാനനഷ്ടക്കേസ്

At Malayalam
1 Min Read

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹീന്ദ്രസിംഗ് ധോണിക്കെതിരെ മുൻ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസും ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ജസ്റ്റിസ് പ്രതിഭ എം.സിംഗ് നാളെ ഹർജി പരിഗണിക്കും. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമ സ്ഥാപനങ്ങളും തങ്ങൾക്കെതിരെ നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും, ധോണിയിൽ നിന്ന് നഷ്ട പരിഹാരം ലഭിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

അടുത്തിടെയാണ് ആർക്ക സ്പോർട്സിന്റെ ഡയറക്‌ടർമാരായ ദിവാകറിനും ദാസിനും എതിരെ ധോണി ക്രിമിനൽ കേസ് ഫയൽ ചെയ്‌തത്. ധോണി ക്രിക്കറ്റ് അക്കാദമി തുടങ്ങാൻ ആർക്ക സ്പോർട്‌സുമായി കരാർ ഒപ്പുവയ്ക്കുകയും, ഇതിന്റെ പേരിൽ തന്നിൽ നിന്ന് 15 കോടി രൂപ അനധികൃതമായി വാങ്ങി പിന്നീട് കരാർ ലംഘിച്ചുവെന്നുമുള്ള എം.എസ്. ധോണിയുടെ ആരോപണങ്ങൾ തെറ്റാണെന്നും ഹർജിയിൽ പറയുന്നു.

Share This Article
Leave a comment