തട്ടിപ്പാണേ.. വീഴരുതേ

At Malayalam
1 Min Read

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി ഛത്തീസ്ഗഢ് പോലീസ്. പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാമെന്നും പ്രതിഷ്ഠാദിനത്തിൽ ആദ്യ വിഐപി ദർശനത്തിന് അവസരം നൽകാമെന്നുമാണ് വാഗ്ദാനം. ‘റാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിലുള്ള മൊബൈൽ ആപ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം ത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വളരെ അപകടകരമാണെന്ന് സിഎസ്‌പി മുന്നറിയിപ്പ് നൽകി.

പ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്കു മാത്രമാണ് പ്രവേശനമെന്നും പൊലീസ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment