ചലച്ചിത്രതാരം സ്വാസിക വിവാഹിതയാവുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും സംഘടിപ്പിക്കും.

ഏറെനാളായി സ്വാസികയും പ്രേമും പ്രണയത്തിലായിരുന്നു.മനം പോലെ മംഗല്യം സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം . പെരുമ്പാവൂർ സ്വദേശിയാണ് സ്വാസിക.

പൂജ വിജയ് എന്നാണ് യഥാർത്ഥ പേര്. 2009ൽ വൈഗ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് വെള്ളിത്തിരയിൽ എത്തുന്നത്. 2010ൽ ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തി സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് റിലീസിനു ഒരുങ്ങുന്ന ചിത്രം. ചിത്രത്തിൽ നായികമാരിൽ ഒരാളാണ് സ്വാസിക