പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് രാജാസാബ്. നാടൻ വേഷത്തിലാണ് പ്രഭാസ് ഈ ചിത്രത്തിൽ എത്തുന്നത്. കറുത്ത ഷർട്ടും കളർഫുൾ ദോത്തിയും ധരിച്ചാണ് ഈ ചിത്രത്തിൽ പ്രഭാസ് എത്തുക. മാരുതിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടായിരിക്കും രാജാ സാബ് എന്ന് സംവിധായകൻ പറയുന്നു.റൊമാന്റിക് ഹൊറർ ചിത്രമാകും രാജാ സാബ് എന്നു പറയുന്നു.
മാളവിക മോഹനും നീതി അഗർവാളുമാണ് നായികമാർ. പീപ്പിൾ മീഡിയ ഫാക്ടറിയാണ് നിർമാണം .രാജാ ഡീലക്സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്. പിന്നീടത് രാജാ സാബ് എന്നു മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം പ്രഭാസിന്റേതായി പുറത്തിറങ്ങിയ സലാർ വമ്പൻ കളക്ഷനാണ് നേടിയത്.ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ റീച്ച് നേടിയ നടനാണ് പ്രഭാസ്.