മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ എന്ന പേര് ഒരാൾക്കു മാത്രം സ്വന്തം ; പ്രേം നസീറിനു മാത്രം. (ജീവിതകാലം: 7 ഏപ്രിൽ 1926 – 16 ജനുവരി 1989) മലയാള സിനിമയിൽ, അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നാണ് യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ എന്നു പറയാം.
ഒരു നാടക നടനായി കലാ ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.542 മലയാള സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും 130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും രണ്ടു ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കി. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973, 77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റു രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു.
1989 ജനുവരി 16-ന് 62-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.