സാമൂഹ്യമാധ്യമങ്ങളിൽ നാസ എർത്ത് പോസ്റ്റ് ചെയ്ത് കൊച്ചിയുടെ ആകാശ ദൃശ്യം ഇപ്പോൾ വൈറലാണ്. കൊച്ചി തീരവും, കായലും, മട്ടേഞ്ചിരിയും ഫോർട്ട് കൊച്ചിയുമെല്ലാം വ്യക്തമായി കാണുന്ന ചിത്രം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. നാസ എർത്ത് പോസ്റ്റിൽ കൊച്ചിയെ സംബന്ധിച്ച വിശദമായ കുറിപ്പുമുണ്ട്. കൃത്രിമ ദ്വീപായ വെല്ലിങ്ടൺ ഐലന്റിനെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്.
2023 ആഗസ്റ്റ് 23നാണ് ചിത്രംപകർത്തിയിരിക്കുന്നത്. ഐഎസ്എസ് 069 – E-82075 എന്നാണ് നാസ ലഭ്യമാക്കിയ കൊച്ചിയുടെ ആകാശദൃശ്യം ഉള്‍പ്പെടുന്ന ചിത്രം. എക്സ്പെഡിഷൻ 69 ക്രൂ അംഗം ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയത്. ഫോട്ടോ നാസ എർത്ത് സൈറ്റിൽ ലഭ്യമാണ്