രാവിലത്തെ ചായയിൽ ഏലക്കായ ചേർക്കുന്നവർ ധാരാളം. ചിലർ ഇഞ്ചി ചേർത്തും ചായ കുടിക്കാറുണ്ട്.രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചേർത്ത ഒരു ചായ കുടിച്ചാൽ നിരവധി ഗുണങ്ങള്‍ ഉണ്ടത്രേ.ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ ഉള്ള ഇഞ്ചി, ചായയിൽ ചേർക്കുന്നത് നിരവധിയായ ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വൈറ്റമിനുകളും മിനറലുകളും ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.
ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. രോഗപ്രതിരോധ ശേഷി വർധിക്കാൻ ഇത് സഹായകമാണ്.അതിനാല്‍ രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ദഹനശേഷി മെച്ചപ്പെടുത്താനും വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, മലബന്ധം തുടങ്ങിയവ ഇല്ലാതാക്കാനുള്ള കഴിവും ഇതിനുണ്ട്. ഇഞ്ചിചായ കുടിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കും.
ദിവസവും ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കുമെന്നും ഇതു സംബന്ധിച്ച പഠനങ്ങൾ തെളിയിച്ചു. ശരീരത്തിലെ കലറി കത്തിച്ചു കളയാനും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും കൂടി ഇതു സഹായിക്കും.