പൊളപ്പൻ കളറിൽ യമഹ ബൈക്കുകൾ

At Malayalam
1 Min Read

കാൾ ഒഫ് ദി ബ്ലൂ ബ്രാൻഡ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോർ ബൈക്ക് ലൈൻ അപ്പുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആർ 15 വി4 മോഡലുകളിലും എഫ്.ഇ.സെഡ് എസ്..എഫ്‌ഐ വേർഷൻ 4.0 ഡിഎൽഎക്‌സ്, എഫ്.ഇ.സെഡ് എസ്.എഫ്‌ഐ വേർഷൻ 3.0. തുടങ്ങിയ മോഡലുകളാണ് രൂപമാറ്റത്തിന് തയ്യാറെടുക്കുന്നത്.

നിറങ്ങളുടെ തെരഞ്ഞെടുപ്പ്, രൂപകൽപ്പനയിലെ മനോഹാരിത എന്നിവ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങൾ.ആകർഷങ്ങളായ നിറങ്ങളും ഗ്രാഫിക്കൽ മാറ്റങ്ങളുമായി പുതുവർഷത്തിൽ എത്തുന്ന മോഡലുകൾ വില്പനയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്..യുവജനങ്ങളുടെ താത്പര്യങ്ങൾക്കും അഭിരുചികൾക്കും മുൻഗണന നൽകി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഉപഭോക്താവിന്റെയും ജീവിത ശൈലിക്ക് അനുയോജ്യമാകും വിധമാണ് നിറങ്ങളുടെ തെരഞ്ഞെടുപ്പ് നൽകിയിരിക്കുന്നത്.

Share This Article
Leave a comment