മാതാവിന് സ്വർണക്കിരീടവുമായി സുരേഷ് ഗോപി

At Malayalam
0 Min Read

ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു.

ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണ് ഇത്.തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്.

Share This Article
Leave a comment