പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് സിയാൽ

At Malayalam
1 Min Read

പുതിയ ആഭ്യന്തര വിമാന സർവീസുകൾ പ്രഖ്യാപിച്ച് സിയാൽ. കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചി എന്നിവിടങ്ങളിലേക്ക് അലയൻസ് എയറാണ് ജനുവരി അവസാനത്തോടെ സർവീസുകൾ തുടങ്ങുക. ഇതിനായി അലയൻസ് എയറിൻ്റെ എ.ടി.ആർ വിമാനത്തിന് രാത്രി പാർക്കിങ്ങിനുള്ള സൗകര്യവും സിയാൽ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്കും, മൈസൂരിലേക്കും, തിരുച്ചിയിലേയ്ക്കും മൈസൂർ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സർവീസുകൾ തുടങ്ങുന്നത്.

നിലവിൽ അലയൻസ് എയർ കൊച്ചിയിൽ നിന്ന് അഗത്തി, സേലം, ബാംഗ്ലൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. 2023-ൽ ഒരു കോടിയിലേറെ യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയിൽ സിയാൽ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് സിയാൽ. നിലവിലുള്ള ശീതകാല സമയക്രമം അനുസരിച്ച് ആഴ്‌യിൽ 1360 ആഭ്യന്തര, രാജ്യാന്തര മേഖലകളിലെ 40 ലേറെ നഗരങ്ങളിലേയ്ക്ക് സർവീസുകൾ സിയാൽ നടത്തുന്നുണ്ട്.

കരിപ്പൂർ കേന്ദ്രീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നുണ്ട്. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് ഈ മാസം 16 മുതൽ തുടങ്ങും. തിരുവനന്തപുരം കോഴിക്കോട് സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കൻ എയർലൈൻസ് ഉൾപ്പടെയുള്ള വിമാനക്കമ്പനികളും നേരത്തെ സർവീസ് നിർത്തിയ സൗദി എയർലൈൻസ്, എമിറേറ്റ്സ് വിമാന കമ്പനികളും കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment